17.1 C
New York
Friday, January 21, 2022
Home Kerala ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം.

ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം.

തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്‌ഐയുടെ ആസൂത്രിത ആക്രമണം. ചെമ്പഴന്തി അണിയൂരില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശോഭാസുരേന്ദ്രന്റെ വാഹന പര്യടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകള്‍ ഇടിച്ചുകയറ്റിയത്.

പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഡിവൈഎഫ്‌ഐ അക്രമിസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡിവൈഎഫ്‌ഐ അക്രമികളായ അച്ചു, ലക്ഷ്മണന്‍, ലാല്‍കൃഷ്ണന്‍, പ്രദീപ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനിതകളടക്കമുള്ള പ്രവര്‍ത്തകരെ ആക്രമിച്ചത്. തുടര്‍ന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. അക്രമികള്‍ സിപിഎമ്മിന്റെ ബൂത്ത് ഓഫീസിനുള്ളില്‍ ഒളിച്ചു. ഇതോടെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം ബൂത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു.

അണിയൂരിലെ അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ശോഭാസുരേന്ദ്രന്‍ സിപിഎം ബൂത്ത് ഓഫീസില്‍ കുത്തിയിരിക്കുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: