എം. ശിവശങ്കറിനു പരസ്യ പിന്തുണയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു.
ശിവശങ്കര്‍ നിരപരാധിയാണെന്ന് വേണു പറഞ്ഞു. ശിവശങ്കറിനെതിരെയായ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുവെന്നും വേണു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഡോളര്‍ കടത്തു കേസില്‍ കൂടി ജാമ്യം ലഭിച്ചതിന് പിന്നാലെ ശിവശങ്കര്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.