ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്ന് പ്രസീത
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായിരുന്ന സി.കെ. ജാനുവിനു പത്ത് ലക്ഷം നല്‍കിയെന്ന ആരോപണം തെറ്റെന്ന് തെളിയിച്ചാൽ ജയിലിൽ പോകാൻ തയാറെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. പണം നൽകിയതിന് തെളിവായി പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാനും പ്രസീത വെല്ലുവിളിച്ചു.
ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റിക്കാർഡ് എഡിറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചതിന് പിന്നാലെയാണ് പ്രസീതയും രംഗത്തെത്തിയത്. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും പ്രസീത ആവശ്യപ്പെട്ടു.