ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം
രാവിലെ 11 മണിയോടെ ആഞ്ഞിലിമൂടാണു സംഭവം .
മുതുപിലാക്കാട് സ്വദേശി കൃഷ്ണൻകുട്ടിയാണു (48)മരിച്ചത് .
മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണൻ മരത്തിൽ കയറിയത് . യന്തം താഴെ വീഴാതിരിക്കാനായി മരത്തിൽ കയറുമായി ബന്ധിച്ചിരുന്നു . ശിഖരങ്ങൾ മുറിക്കുന്നതിനിടെ യന്ത്രം കയ്യിൽ നിന്നു വഴുതി താഴേക്കു പോയതോടെ അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു .