17.1 C
New York
Monday, October 18, 2021
Home Kerala ശാലിനി മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ മടങ്ങിവരുന്നു

ശാലിനി മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ മടങ്ങിവരുന്നു

ശാലിനി മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ മടങ്ങിവരുന്നു

ചെന്നൈ: രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന വിവരം. മണിരത്‌നത്തിന്റെയും മാധവന്റെയും പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്നും വിട പറയുകയായിരുന്നു. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. എന്തായാലും ശാലിനിയുടെ ആരാധകര്‍ക്കാകെ സന്തോഷം പകരുകയാണ് പുതിയ വാര്‍ത്ത.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...

കെ റെയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ? .

കേരളത്തിൽ കെ റെയിൽ എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വലിയ സംഭവമായി കൊണ്ടാടുന്ന കെ റെയിൽ അതിനായി 2000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത് ഇത് വഴി അനേകം പേരുടെ കിടപ്പാടവും...
WP2Social Auto Publish Powered By : XYZScripts.com
error: