17.1 C
New York
Sunday, January 29, 2023
Home Kerala ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ വിജിലൻസ് പിടിയിൽ

ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ വിജിലൻസ് പിടിയിൽ

Bootstrap Example

കോട്ടയം: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ വിജിലൻസ് പിടിയിൽ
കോട്ടയം വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
വൈക്കംതലായാഴം സ്വദേശിനിയുടെ പരാതിയിലാണ് ഡോക്ടർ അറസ്റിലായത് അപ്പൻഡിക്സിന്റെ ഓപ്പറേഷൻ നടത്തുന്നതിന് 5000 രൂപയാണ് ഡോകടർ ഇവരോട് ആവശ്യ പ്പെട്ടത് ഇതിൽ 2500 രൂപ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി കൈമാറി ഓപ്പറേഷന് ശേഷവും വയറു വേദന കുറയാതെ വന്നപ്പോൾ രണ്ടാമതൊരു ഓപ്പറേഷൻ കൂടി നടത്തണമെന്ന് ഡോക്ടർ പറയുകയും 2500 രൂപ കൂടി ആവശ്വ പ്പെടുകയും ചെയ്തു
ഇതേ തുടർന്ന് രോഗിയുടെ ബന്ധു വിജിലൻസ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നൽകി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഡോ. ശ്രീരാഗ് എസ്.ആർ – നെ പിടികൂടിയത്.

വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ച് ഡോ. ശ്രീരാഗ് എസ്.ആർ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പിൽ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലൻസ് സംഘം പ്രതിയെ പിടികൂടി.
കൈക്കൂലി തുക ഉൾപ്പെടെ 15,540 രൂപ വിജിലൻസ് സംഘം ഇയാളുടെ മേശയിൽ നിന്നും പിടിച്ചെടുത്തു.
. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: