ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി വി.ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം.
പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശശികലയെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലില്‍ നിരീക്ഷണത്തിൽ ആയിരുന്നു ശശികല.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27-നുണ്ടാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ശശികലയുടെ അസുഖ വിവരം പുറത്തുവരുന്നത്.