എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി. കാപ്പന്‍ ഇന്ന് ചര്‍ച്ച നടത്തും.
ഇതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനമുണ്ടാ’യേക്കുമെന്നാണ് സൂചന.
പാലാ സീറ്റ് എന്‍സിപിക്ക് നല്‍കാന്‍ എല്‍ഡിഎഫ് വിമുഖത കാട്ടിയ സാഹചര്യത്തില്‍ മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
ഇക്കാര്യത്തില്‍ എന്‍സിപിയില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്.
അതേസമയം, മാണി സി. കാപ്പനെ യുഡിഎഫിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്വാഗതം ചെയ്തു. കാപ്പന്റെ മുന്നണി മാറ്റത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും പാലായില്‍ കാപ്പൻ ജയസാധ്യതയുള്ള നേതാവാണന്നും അദ്ദേഹം പറഞ്ഞു.