17.1 C
New York
Thursday, January 20, 2022
Home Kerala ശരണം വിളി: പ്രധാനമന്ത്രിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ശരണം വിളി: പ്രധാനമന്ത്രിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി



തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മത ദുരുപയോഗം :
പ്രധാനമന്ത്രിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതിനെതിരേ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച (2021 ഏപ്രില്‍ രണ്ടിന്) കോന്നിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചിരുന്നു. യോഗത്തില്‍ ‘സ്വാമിയേ ശരണമയ്യപ്പാ…’ എന്ന ശരണം വിളികളോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൂടാതെ സദസ്സിലുണ്ടായിരുന്നവരെക്കൊണ്ട് ശരണം വിളിപ്പിക്കുകയും ചെയ്തു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണ്.
2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരെ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വൈകാരിക വിഷയം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ് രജിസറ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ജ്ഞാനസാരഥി’ ഡോക്യുമെൻ്ററിയുടെ ചിത്രീകരണം ആരംഭിച്ചു:

തൃശൂർ: ഒരു നൂറ്റാണ്ട് പ്രായമുളള തൃശൂർ നമ്പൂതിരി വിദ്യാലയത്തിൻ്റെ ചരിത്രവും പിന്നിട്ട നാൾവഴികളും ഡോക്യുമെൻ്ററിയാകുന്നു. 1984മുതൽ സ്‌കൂൾ മാനേജരായിരുന്ന അഡ്വ. സി.കെ.നാരായണൻ നമ്പൂതിരിപ്പാടിലൂടെ വിദ്യാലയത്തിൻ്റെ കഥ പറയുന്ന 'ജ്ഞാനസാരഥി' ഡോക്യുമെൻ്ററിയുടെ ചിത്രീകരണം സ്കൂൾ...

സ്വാതന്ത്യത്തിന്റെ 75 – മത് അമൃത് വർഷത്തോടനുബന്ധിച്ച് നടക്കുന്ന 75 കോടി സൂര്യനമസ്ക്കാരത്തിന്റെ ക്യാമ്പയിന് തുടക്കമായി

ഗോശ്രീ ഹരിതാമൃതം ചാരിറ്റബിൾ സൊസൈറ്റിയുടേയും മൈത്രി സോഷ്യൽഗ്രൂപ്പ് സംഘടനയുടേയും ആഭിമുഖ്യത്തിൽ സ്വാതന്ത്യത്തിന്റെ 75 - മത് അമൃത് വർഷത്തോടനുബന്ധിച്ച് നടക്കുന്ന 75 കോടിസൂര്യനമസ്ക്കാരത്തിന്റെ ക്യാമ്പയിന് ഫോർട്ടുകൊച്ചിയിൽ തുടക്കമായി. ആയിഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി നാഷണൽ നാഷ്ണൽ...

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍.

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍...

തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് വേണമെന്ന് ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: