17.1 C
New York
Wednesday, September 22, 2021
Home Kerala ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ, ഓർത്തഡോക്സ് സഭ

ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ, ഓർത്തഡോക്സ് സഭ

കോട്ടയം: ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ. റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധമെന്ന് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്ന റിപ്പോർട്ട് ദുരുദ്ദേശപരവും സംശയാസ്പദവും ആണ്.

ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണന്നും,സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.

ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ ഇതിനോടകം തന്നെ എതിർപ്പ് ശക്തമാണ്. എയിഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങൾ നിലനിൽക്കില്ലെന്നും അംഗീകരിക്കില്ലെന്നുമാണ് എൻഎസ്എസ് പ്രതികരണം. അതേ സമയം റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശയായ പെൻഷൻ പ്രായം കൂട്ടണമെന്ന ശുപാർശക്കെതിരെ യുവജന സംഘടനകൾ രംഗത്തെത്തിയപ്പോൾ ജീവനക്കാരുടെ സംഘടനകൾ അനുകൂലിച്ചു.

എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണം, പെൻഷൻ പ്രായം ഉയർത്തൽ തൊട്ടാൽ പൊള്ളുന്ന രണ്ട് വിഷയങ്ങളാണ് മോഹൻദാസ് കമ്മീഷന്‍ റിപ്പോർട്ടിൽ പ്രധാനം. രണ്ട് വിഷയങ്ങളിലും കടുത്ത സമ്മർദ്ദങ്ങളിൽ തോറ്റ് പിന്മാറിയതാണ് ഇടതു സർക്കാരുകളുടെ അടക്കം ചരിത്രം. എന്നാൽ തുടർഭരണത്തിന്‍റെ കരുത്തിൽ വിപ്ലവകരമായ ചുവടുകൾ പിണറായി സർക്കാർ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: