ശബ്ദസന്ദേശം തന്റെതല്ലെന്ന് സ്ഥലമുടമ
ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്ത് ഭൂമിക്ക് കേടുപാട് വന്നെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സ്ഥലമുടമയുടെതെന്ന് പറയുന്ന ശബ്ദസന്ദേശം തന്റെതല്ലെന്ന് നെട്ടൂര്‍ സ്വദേശി പീറ്റര്‍ നിക്കോളാസ് ഏലിയാസ്.
തന്റെതെന്ന പേരില്‍ ആരോ നിര്‍മിച്ച് പുറത്തുവിട്ട സന്ദേശമാണെന്നും തനിക്കിതില്‍ പങ്കില്ലെന്നും സ്ഥലമുടമ പറഞ്ഞു.
പതിറ്റാണ്ടുകളായി പീറ്ററിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് സ്ഥലമുള്ളത്. വ്യാജ ശബ്ദ സന്ദേശത്തില്‍ തനിക്ക് പരാതി ഇല്ലെന്നും യൂസഫലിക്കും മാധ്യമങ്ങള്‍ക്കും പരാതി നല്‍കാമെന്നും പീറ്റര്‍ പറഞ്ഞു
Facebook Comments