17.1 C
New York
Wednesday, September 22, 2021
Home Kerala ശബരിമല വെർച്വൽ ക്യൂവിന് ഫീസ് വരുന്നു; ദർശനം നടത്തിയാൽ പണം തിരികെ നൽകും

ശബരിമല വെർച്വൽ ക്യൂവിന് ഫീസ് വരുന്നു; ദർശനം നടത്തിയാൽ പണം തിരികെ നൽകും

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആലോചന. ദർശനം നടത്തുന്നവർക്ക് ഓൺലൈനായി പണം തിരികെ നൽകുകയും ചെയ്യും. ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് വരുന്നത്. ഈ ഫീസ് ദേവസ്വം ബോർഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതൽ ഇത് നടപ്പാക്കാനാണ് ബോർഡ് തത്ത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏർപ്പെടുത്താനുള്ള ആലോചന ബോർഡ് സജീവമാക്കിയത്. ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീർഥാടകർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റും ചീഫ് എൻജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെർച്വൽ ക്യൂവിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി. എന്നിവരുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചു.

മണ്ഡലകാലത്തിന് രണ്ടുമാസംമാത്രം അവശേഷിക്കുന്നതിനാൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ പോലീസിൽനിന്ന് ഏറ്റെടുക്കേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. വെർച്വൽ ക്യൂവിൽ ഇപ്പോഴുള്ള പരാതികൾ പരിഹരിക്കുകയെന്നതിനാണ് പ്രാമുഖ്യം നൽകുക.

ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടും എത്താത്ത തീർഥാടകരുടെ എണ്ണം ഓരോ മാസപൂജ സമയത്തും വർധിച്ചു വരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുകയും വരാതിരിക്കുകയും ചെയ്യുന്നത് വരാനാഗ്രഹിക്കുന്നവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: