ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിജയ രാഘവനും കെ.സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണെന്നും രണ്ട് കൂട്ടരും മുസ്ലീം ലീഗിനേയും അതുവഴി മതന്യൂനപക്ഷങ്ങളേയും കടന്നാക്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവർത്തനം തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.