ശബരിമല വിഷയത്തിൽ 3 മുന്നണികളെയും വിമർശിച്ച് എൻ.എസ്.എസ്.
ഇലക്ഷൻ മുന്നിൽക്കണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വിശ്വാസികളെ സ്വാധീനിക്കാൻ വേണ്ടി പുതിയ വാർത്തകളുമായി രാഷ്ട്രീയകക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുകയാണന്ന് എൻ.എസ്.എസ് കുറ്റപ്പെടുത്തുന്നു.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു നിയമ നിർമ്മാണത്തിലൂടെ പ്രശനം പരിഹരിക്കാമായിരുന്നു
സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിന് സുപ്രീം കോടതിയിൽ അവർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തുകയോ നിയമനിർമ്മാണം നടത്തുകയോ ചെയ്യാമായിരുന്നു
പ്രതിപക്ഷത്തുള്ള യുഡിഎഫിന് നിയമസഭയിൽ ഒരു ബില്ല് അവതരിപ്പിക്കാമായിരുന്നു.
എൻഎസ്എസ്സിൻ്റെ പ്രഖ്യാപിത നയം ഈശ്വരവിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുകയാണന്നും, ഇതിനായി കേസിൽ കക്ഷി ചേർന്നിട്ടുള്ള എൻ എസ്എസ്സിന് അന്തിമ വിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു