യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താൻ സഹായകരമായ നിയമ നിർമാണം നടത്തുമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്ഥാവന ആത്മാർത്ഥയോടെ എങ്കിൽ സ്വാഗതം ചെയ്യുന്നു എന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ* ഉമ്മൻ ചാണ്ടി പറഞ്ഞത് തിരഞ്ഞെടുപ്പിന് മുൻപായുള്ള പ്രസ്താവനയല്ലാതെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരികയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുകയും ചെയ്താൽ നിയമ നിർമാണം നടത്തുമെന്നുള്ള ആത്മാർത്ഥമായുള്ള പ്രസ്താവനയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അതല്ല മറിച്ചാണെങ്കിൽ പ്രസ്താവനയോട് വിയോജിപ്പാണന്നും അദ്ദേഹം പറഞ്ഞു.