ശബരിമല വിഷയത്തിന്റെ പേരിൽ എൻ എസ് എസ്സിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുണ്ടന്ന് എൻഎസ്എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ
എൻഎസ്എസ്സിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ് .
ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാന ത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചത്
എൻഎസ്എസ്സിനോ , എൻഎസ്എസ് നേതൃ ത്വത്തിലുള്ളവർക്കോ പാർലമെന്ററി മോഹങ്ങളൊന്നുംതന്നെയില്ല .
സ്ഥാനമാനങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയനേതാക്ക ളുടെയോ പടിവാതിൽക്കൽ പോയിട്ടുമില്ല .
വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം എൻ.എസ്.എസ് . നിലകൊണ്ടിട്ടുള്ളത് .
എൻ.എസ്.എസ് . എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്.
അതിൽ രാഷ്ട്രീയം കാണുന്നുമില്ല .
പൊതുവായി പറഞ്ഞാൽ, ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും – അവർ ഏതു മതത്തിൽപ്പെട്ടവരായാലും – അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാ നങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത് .
അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നു പോകുന്നവർക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ് .
എൻ എസ്എസ്സിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു എന്നദ്ദേഹം പറഞ്ഞു