17.1 C
New York
Saturday, November 26, 2022
Home Kerala ശബരിമല മണ്ഡലകാല ഉത്സവത്തിന് സമാപനം

ശബരിമല മണ്ഡലകാല ഉത്സവത്തിന് സമാപനം

Bootstrap Example

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി. ഉദയാസ്തമന പൂജയും പടിപൂജയും കഴിഞ്ഞ് ചൊവ്വാഴ്ച്ച രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നടയടച്ചതോടെ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. നടയടച്ചതിന് ശേഷം മാളികപ്പുറത്ത് ഗുരുതിയും നടത്തി. ഇന്ന് ദര്‍ശനം പന്തളം രാജപ്രതിനിധികള്‍ക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം 6.45 ന് പന്തളം രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വര്‍മ്മ, സുരേഷ് വര്‍മ്മ എന്നിവര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടയടച്ചു. ഇതിന് മുമ്പായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു. കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകുന്നേരം തുറക്കും. 17 ന് രാത്രി നട അടക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...

കർഷകരുടെ രാജ്യവ്യാപക രാജ്ഭവൻ മാർച്ച് ഇന്ന്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കർഷക യൂണിയനുകൾ ഇന്ന് മാർച്ച് നടത്തും. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകരുടെ പ്രതിഷേധവും മാർച്ചിൽ രേഖപ്പെടുത്തുമെന്ന് കർഷക നേതാക്കൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: