17.1 C
New York
Tuesday, May 24, 2022
Home Kerala ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് ആയുധമാക്കാൻ udf നീക്കം

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് ആയുധമാക്കാൻ udf നീക്കം

ശബരിമലവിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. വെട്ടിലായി സിപിഎമ്മും ബിജെപിയും

ഒരാഴ്ചമുമ്പുതന്നെ ശബരിമല വീണ്ടും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം യു.ഡി.എഫ്. തുടങ്ങിയിരുന്നു. ശബരിമലക്കാര്യത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുംവിധം സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അടുത്തപടിയായാണ് യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ഉമ്മൻചാണ്ടി ശബരിമല വിഷയം മുന്നോട്ട് വച്ചത്.

ഇടതുപക്ഷത്തേയും ബി.ജെ.പി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാൻ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്നത്തെ കാണുന്നത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓർമിപ്പിക്കുന്നു.

എന്നാൽ യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങി സിപിഎം.

അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചർച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം.

സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിർദേശം.

കോടതിപരിഗണനയിലുള്ള വിഷയമായതിനാൽ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: