17.1 C
New York
Saturday, January 22, 2022
Home Kerala ശബരിമല നറുക്കെടുപ്പിന് ഗോവിന്ദും നിരഞ്ജനും ഇന്ന് മലകയറും.

ശബരിമല നറുക്കെടുപ്പിന് ഗോവിന്ദും നിരഞ്ജനും ഇന്ന് മലകയറും.

പന്തളം : ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽനിന്നുള്ള ഗോവിന്ദ് വർമയും നിരഞ്ജൻ ആർ.വർമയും ഇന്ന് മലകയറും.

പന്തളംകൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമരാജയും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.

ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് 17-ന് രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്.

ശബരിമല മേൽശാന്തിയെ ഗോവിന്ദ് വർമയും മാളികപ്പുറം മേൽശാന്തിയെ നിരഞ്ജൻ ആർ.വർമയും നറുക്കിട്ടെടുക്കും.

ഇന്ത്യൻ നാവികസേനാ ക്യാപ്റ്റൻ പന്തളം കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ രാംരാജ് വർമയുടെയും കൊച്ചി രാജകുടുംബാംഗം ലക്ഷ്മി വർമയുടെയും മകനാണ് ഡൽഹി നേവൽ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ ഗോവിന്ദ് വർമ.

പന്തളം കൊച്ചുകൊട്ടാരത്തിലെ രാജേഷ് കെ.വർമയുടെയും കടപ്ര മണിപ്പറമ്പിൽ കോയിക്കൽ നിഷ ആർ.വർമയുടെയും മകനാണ് നിരഞ്ജൻ ആർ.വർമ. വ്യാസവിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: