ശബരിമല തീർത്ഥാടകർക്കായി പരാതി – പരിഹാര സെല്ലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ തീർത്ഥാടനം സാദ്ധ്യമാക്കുന്നതിനും തീർത്ഥാടകർക്കുണ്ടാകുന്ന പരാതികൾ പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിനുമായി ശബരിമല പരാതി – പരിഹാര സെൽ രൂപീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരിക്കും ശബരിമല പരാതി -പരിഹാര സെല്ലിൻ്റെ ചെയർമാൻ. ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങൾ, ദേവസ്വം കമ്മീഷണർ എന്നിവർ സെല്ലിൻ്റെ കൺവീനർമാരാണ്.
ചീഫ് എഞ്ചീനിയർ (ജനറൽ), സൂപ്രണ്ട് ഓഫ് പൊലീസ് ( വിജിലൻസ് ആൻ്റ് സെക്യൂരിറ്റി ) ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ അംഗങ്ങളായുമാണ് സെൽ രൂപീകരിച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകർക്കുണ്ടാകുന്ന അസൗകര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിൻ്റെ നിർദ്ദേശ പ്രകാരമാണ് അപ്പലേറ്റ് അധികാരങ്ങളോടുകൂടിയ പരാതി .പരിഹാര സെൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊണ്ടുവന്നിരിക്കുന്നത്.
പരാതികൾ സംബന്ധിച്ച വിശദാംശങ്ങൾ sabarimalacelltdbtvm1@gmail.com എന്ന മെയിൽ ഐഡി വഴിയോ
0471-2723240,2317983,2316963,2310921 എന്ന ഫോൺ നമ്പരുകൾ വഴിയോ അറിയിക്കാവുന്നതാണ്.