മണ്ഡലകാലം ആരംഭിച്ച് 27 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ 580000 അധികം ഭക്തരാണ് ശബരിമല ദര്‍ശനം നടത്തിയത്. 40 കോടിയില്‍ അധികം തുകയാണ് നടവരവ് ആയി ലഭിച്ചത്.
നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും ,പരമ്ബരാഗത പാതയിലൂടെ തീര്‍ത്ഥാടനം അനുവദിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് തിരക്കേറുകയാണ്.
745102 ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തി. കഴിഞ്ഞ തവണത്തേക്കാള്‍ നടവരവ് കൂടിയിട്ടുണ്ട്. 40 കോടിയില്‍ അധികം തുക കാണിക്ക ഇനത്തില്‍ ലഭിച്ചു. കൂടാതെ ഇ കാണിക്ക വഴിയും ,അന്നദാന സംഭാവന ഇനത്തിലും പണം ദേവസ്വത്തിലേക്ക് ലഭിക്കുന്നുണ്ട്.
ഭാരത് ബയോടെക് എംഡി ഡോ.കൃഷ്ണ എല്ല ഒരു കോടി അന്നദാനത്തിനും , ഹൈദരാബാദ് ആസ്ഥാനമായ ഹെക്‌ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി കെട്ടിട നിര്‍മ്മാണത്തിനായി നാലര കോടി രൂപയും വാഗ്ദാനം നല്‍കി കഴിഞ്ഞു.
എന്നാല്‍ കൊവിഡിന് മുന്‍പ് ഉള്ള തീര്‍ത്ഥാടന കാലത്ത് ഇതിലും അധികം നട വരവ് വന്നിരുന്നതായി ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നു.
നിയന്ത്രണങ്ങളില്‍ കൂടൂതല്‍ ഇളവ് വന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ സഹായം ഇല്ലാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ഉള്ളത്.