17.1 C
New York
Friday, June 24, 2022
Home Kerala ശബരിമല കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എൻഎസ്എസ്

ശബരിമല കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എൻഎസ്എസ്

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്നും ശബരിമല കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എൻഎസ്എസ്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി നടത്തിയ ഖേദപ്രകടനത്തിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നൽകാൻ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എൻഎസ്എസ് വാർത്താക്കുറിപ്പിറക്കിയത്.മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോ, അതിന് ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു.

ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ൽ ശബരിമലയിൽ ഉണ്ടായ സംഭവങ്ങളിൽ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്’ എന്നും ഉള്ള ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവന പറയുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: