ശബരിമലയിൽ വിഷുക്കണി ദർശനം ഭക്തി സാന്ദ്രമായി പുലർച്ചെ 4.30 ന് പള്ളി ഉണർത്തൽ, തുടർന്ന് 5 മണിക്ക് ശ്രീകോവിൽ നട തുറന്നു രാവിലെ 5.30 മുതൽ 7 മണി വരെ വിഷുക്കണി ദർശനം നടക്കുകയാണിപ്പോൾ. നട തുറന്ന് ഭഗവാനെ വിഷുക്കണി കാണിച്ച ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കിയത് ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടം നൽകി. 6 മണിക്ക് ഗണപതി ഹോമം 7.10 മുതൽ പതിവ് അഭിഷേകം ശേഷം ഉഷപൂജ 11.45 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം. 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 മണിക്ക് നട തുറക്കും. 6.30ന് ദീപാരാധന 6.45 മുതൽ പടിപൂജ 8.25 ന് അത്താഴപൂജ 8.50 ന് ഹരിവരാസനം പാടി 9 മണിക്ക് നട അടയ്ക്കും .
Facebook Comments