17.1 C
New York
Monday, June 14, 2021
Home Kerala ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു.

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു.

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു.

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിൻ്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണമാണ് ഇന്ന് ശബരിമല സന്നിധാനത്ത് നടന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ സമർപ്പണ ചടങ്ങുകൾ നടന്നു. ദാരുശില്പങ്ങൾ വഴിപാടായ നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അയ്യപ്പൻ്റെ തിരുനടയിൽ പണക്കിഴി സമർപ്പണം ചെയ്തു.പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. പൂർണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമിച്ചിട്ടുള്ളത്. ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങൾ നിർമിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പപങ്ങൾ രൂപകല്പന ചെയ്തത്. കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിൻ്റെ സ്ഥപതി മനോജ്‌ എസ് നായരാണ്. ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുടങ്ങിയവർ ദാരുശില്ല സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ്‌ വിജയകുമാർ, പ്രദീപ്‌ കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ – അത്താച്ചി ഗ്രൂപ്പ്‌ പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ ക്ഷേത്രവഴിപാടായി സമർപ്പിച്ചിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ തുടരും.

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള...

ജയത്തോടെ ബ്രസീൽ തുടങ്ങി

കോപ്പയിലും ഇനി ഫുട്‌ബോൾ കൊടുങ്കാറ്റ് *ജയത്തോടെ ബ്രസീൽ തുടങ്ങി* ലാറ്റിനമേരിക്കയിലെ കോപ്പ ഫുട്ബോൾ പൂരത്തിന് ബ്രസീലിൽ തുടക്കം. ആതിഥേയരായ കാനറിപ്പടയ്ക്ക് ആദ്യ ജയം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സൂപ്പർതാരം...

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ...

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം ഇംഗ്ലണ്ടിനും വിജയത്തുടക്കം ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap