17.1 C
New York
Saturday, July 31, 2021
Home Kerala ശബരിമലയിലെ കുംഭമാസ പൂജകൾ പൂർത്തിയായി

ശബരിമലയിലെ കുംഭമാസ പൂജകൾ പൂർത്തിയായി

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട ബുധനാഴ്ച്ച അടയ്ക്കും. രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ആണ് ക്ഷേത്ര നട അടക്കുക. മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 14 ന് വൈകുന്നേരം തുറക്കും. മീനമാസ പൂജകൾക്കൊപ്പം ഈ വർഷത്തെ ഉത്സവവും നടക്കും. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് മാർച്ച് 19ന് നടക്കുന്ന കൊടിയേറ്റോടെ തുടക്കമാകും. രാവിലെ 7.15നും 8 മണിക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. മുളയിടൽ, മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി ,വിളക്ക് എഴുന്നള്ളത്ത് എന്നിവ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകും. 27 ന് പള്ളിവേട്ട.28 ന് രാവിലെ പമ്പയിൽ തിരു ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കും. തുടർന്ന് ആറാട്ട് കലശം, ഉച്ചപൂജ. വൈകുന്നേരം ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജ . 8.50 ന് ഹരിവരാസനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...
WP2Social Auto Publish Powered By : XYZScripts.com