- കോട്ടയം:വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ ‘ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ മേഖലയിലുള്ള ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഒരു പ്രകടനപത്രിക പ്രസിദ്ധപ്പെടുത്തി.
പ്രകടനപത്രികയിൽ മുഖ്യമായ ആവശ്യം ജാതി മത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ 60 വയസ്സ് കഴിഞ്ഞ എല്ലാ ജനങ്ങൾക്കും 10,000 രൂപാ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്നുള്ളതാണ്.
കൂടാതെ എല്ലാവർക്കും ഉന്നത നിലവാരമുള്ള സൗജന്യ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പു നൽകുന്നു.
കാർഷിക ഉല്പന്നങ്ങൾക്ക് ന്യായമായ വിലയും’ ഇൻഷ്യറൻസ് പരിരക്ഷയും ഏർപ്പെടുത്തും.
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അമിതമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി പരിധി നിശ്ചയിക്കുന്നതിനോടെപ്പം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണ 3 ആയിട്ട് നിജപ്പെടുത്തും
സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയ സംഘടനാപ്രവർത്തനങ്ങൾ നിരോധിക്കും.
പൊതു ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന നിയമനങ്ങൾ എല്ലാം PSC മുഖേന മാത്രമായിരിക്കും
അതുപോലെ ജനപ്രിയമായ മുപ്പതോളം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രകടനപത്രിക വൺ ഇന്ത്യ വൺ പെൻഷ്യൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശ്രീ വിനോദ് കെ.ജോസ് പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ PM K ബാവ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഫൗണ്ടർ മെമ്പറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ ബിജു.എം. ജോസഫ്, സംസ്ഥാന ട്രഷറർ ശ്രീ. മുസ്തഫ തോപ്പിൽ , കോട്ടയം ജില്ല പ്രസിഡന്റ് ശ്രീ എൻ.എം ഷരീഫ് തുടങ്ങിയ വിവിധ നേതാക്കൾ പങ്കെടുത്തു.