17.1 C
New York
Friday, September 17, 2021
Home Kerala വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം നടന്നത്.

കോട്ടയം ജില്ലയിലെ
കോട്ടയം,ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ,
കാഞ്ഞിരപ്പള്ളി താലൂക്ക്
കേന്ദ്രങ്ങളിലും
ധർണ നടന്നു.

കോട്ടയത്ത് ഗാന്ധിജി മുന്നിൽ നടന്ന ധർണ ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ .എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.

സംഘടന ജില്ലാ പ്രസിഡൻ്റ് കെ എസ് രാജു അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അജയകുമാർ,
ഉണ്ണികൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ നടന്ന ധർണ്ണ സംഘടന സംസ്ഥാന പ്രസിഡൻ്റ് സദാശിവനും ,
മീനച്ചിൽ താലൂക്കിലെ സമരം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്തും ഉദ്ഘാടനം ചെയ്തു..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com