വ്യാപാര ആവശ്യത്തിനാണ് താൻ പശ്ചിമ ആഫ്രിക്കയിൽ എത്തിയതെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
20,000 കോടി മുതൽമുടക്കിയുള്ള സ്വർണ-വജ്ര ഖനനമാണ് പദ്ധതിയെന്നും ഇതിലൂടെ 25,000 പേർക്ക് തൊഴിൽ നൽകാനാവുമെന്നും അൻവർ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.
നിലമ്പൂരിൽ ഇടത് സ്ഥാനാർഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് പി.വി.അൻവറിനെയാണ്. എന്നാൽ എം.എൽ.എ മാസങ്ങളായി നാട്ടിൽ ഇല്ലാത്തത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഇക്കാര്യങ്ങൾക്ക് വിശദീകരണവുമായി അൻവർ ഫെയ്സ്ബുക്ക് വീഡിയോ പുറത്തുവിട്ടത്. നാളെ തിരിച്ച് നാട്ടിലെത്തുമെന്നും അൻവർ വീഡിയോയിൽ പറയുന്നുണ്ട്.
Facebook Comments