17.1 C
New York
Monday, January 24, 2022
Home Kerala വ്യാജ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

വ്യാജ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെര‍ഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഹൈകോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തപാൽ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.പെൻഷൻ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട്ട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ...

യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നു: ലോകാരോഗ്യ സംഘടന

മാർച്ചോടെ അറുപത് ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറച്ച് ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം...
WP2Social Auto Publish Powered By : XYZScripts.com
error: