17.1 C
New York
Wednesday, September 22, 2021
Home Kerala വ്യവസായ പ്രമുഖരുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി

വ്യവസായ പ്രമുഖരുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം ജില്ലയിലെ വ്യവസായ പ്രമുഖരുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കൂടിക്കാഴ്ച്ച നടത്തി. കോട്ടയം വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വ്യവസായികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട മന്ത്രി നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അറിയിച്ചു.

വ്യവസായികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വ്യവസായ പാര്‍ക്കുകളുടെ വികസനം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പരിഗണനയിലാണ്. സ്ഥാപനങ്ങളില്‍ നിയമപരമായി നടത്തേണ്ട പരിശോധനകള്‍ ഏകീകരിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

പ്ലാന്റേഷന്‍, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യവസായികള്‍ മുന്നോട്ടുവച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യവും സന്നിഹിതരായിരുന്നു.

രവി ഡിസി, മനോജ് ജോസഫ്(സാന്‍സ് ഫാര്‍മ), ടൈറ്റന്‍ തോമസ്(കേളച്ചന്ദ്ര ഗ്രൂപ്പ്), ഏബ്രഹാം ജേക്കബ്(കാനം ലാറ്റക്‌സ്), സതീഷ് ഏബ്രഹാം(ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), ചെറിയാന്‍ ഏലിയാസ്(എം.ആര്‍,എഫ്), ശിവപ്രസാദ്(കോണ്ടൂര്‍ റിസോര്‍ട്‌സ്), ടി.ഒ. ഏലിയാസ്(വിന്‍ഡ്‌സര്‍ കാസില്‍), ബിജോയ് സോണി(വിശ്വാസ് ഫുഡ്‌സ്), ജേക്കബ് കെ. ജേക്കബ്(കലൂര്‍ ഇലക്ട്രിക്കല്‍സ്), വി.കെ. രാജീവ് (കുമരകം ലേക് റിസോര്‍ട്ട്), അജയ് ജോര്‍ജ്(ബിഫ), ജലാല്‍(പെട്രോ കെമിക്കല്‍ മേഖലയുടെ പ്രതിനിധി) എന്നിവര്‍ സംസാരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: