കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കും അനാരോഗ്യം നേരിടുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിന് 18 വയസില്‍ കുറയാത്ത ഒരു സഹായിയെ പോളിംഗ് ബൂത്തില്‍ കൊണ്ടുപോകാം.
ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ തിരിച്ചറിയാനോ കൃത്യമായ ബട്ടന്‍ അമര്‍ത്തി വോട്ടു ചെയ്യാനോ ശേഷിയില്ലാത്ത വോട്ടര്‍മാര്‍ക്കും വോട്ടിംഗ് കംപാര്‍ട്ട്മെന്‍റില്‍ സഹായിയെ അനുവദിക്കും.
സ്വയം വോട്ടു ചെയ്യാന്‍ ശേഷിയുള്ള വോട്ടര്‍മാര്‍ക്കൊപ്പം എത്തുന്ന സഹായികള്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്മെന്‍റിനുള്ളില്‍ പ്രവേശനം ഉണ്ടാകില്ല. സാഹചര്യമനുസരിച്ച് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനമെടുക്കുക.
സഹായിക്ക് വോട്ടിംഗ് കംപാര്‍ട്ട്മെന്‍റില്‍ പ്രവേശനം അനുവദിക്കുമ്പോള്‍ നടപടികള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ്. ഒരേ വ്യക്തിക്ക് ഒന്നിലധികം ആളുകളുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സഹായിയായി വോട്ടു ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടും.