വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിന് സുരക്ഷയില്ല; അമ്പലപ്പുഴയിൽ ലിജുവിന്റെ കുത്തിയിരിപ്പ് സമരം
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ കുത്തിയിരിപ്പ് സമരം.
സെന്റ് ജോസഫ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിന് മുന്നിലാണ് ലിജുവിന്റെ സമരം.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നുംആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും ലിജു പറയുന്നു.
അൽപ്പസമയത്തിനകം ജില്ലാ കളക്‌ടറും, തിരഞ്ഞെടുപ്പ് ഓഫീസറും സ്ഥലത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം.
ജില്ലാ കളക്‌ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു.
ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്‌തിരിക്കുന്നത് പോലെ പലക വച്ച് സ്‌ട്രോംഗ് റൂം അടച്ച് സീൽ ചെയ്യണമെന്നാണ് ലിജുവിന്റെ ആവശ്യം.
എന്നാൽ കേന്ദ്ര ഒബ്‌സർവർ ഇത് അനുവദിക്കുന്നില്ലെന്നാണ് കളക്‌ടർ പറയുന്നതെന്ന് ലിജു പറയുന്നു.