17.1 C
New York
Friday, October 7, 2022
Home Kerala വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ബൂത്തുകളിലേക്ക്

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ബൂത്തുകളിലേക്ക്

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ബൂത്തുകളിലേക്ക്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ആരംഭിചു രാവിലെ എട്ടു മുതൽ വിതരണം ആരംഭിച്ചു ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം . എല്ലാ നിയോജക മണ്ഡലത്തിലും ഓരോ വിതരണ കേന്ദ്രം വീതമാണുള്ളത്. വോട്ടെടുപ്പിന് ആവശ്യമായ സാധനസാമഗ്രികള്‍ക്കു പുറമെ കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള മാസ്‌കുകള്‍,ഗ്ലൗസുകള്‍, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ് എന്നിവയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണച്ചുമതല അതത് വരണാധികാരികള്‍ക്കാണ്. മറ്റു സാധന സാമഗ്രികളുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് തഹസില്‍ദാര്‍മാരാണ്. ഓരോ കൗണ്ടറിലും മൂന്നു ജീവനക്കാരെ വീതം നിയോഗിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് വിതരണം നടത്തുക. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമുകളും സജ്ജമാണ്. ഫയര്‍ ഫോഴ്‌സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതുമുതലുള്ള വിവരങ്ങള്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും കാര്യാലയങ്ങളില്‍ ലഭ്യമാണ്

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

പാലാ- കര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

കടുത്തുരുത്തി – സെന്റ് വിന്‍സെന്റ് സി. എം. ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പാലാ

വൈക്കം – ആശ്രമം സ്‌കൂള്‍, വൈക്കം

ഏറ്റുമാനൂര്‍ – സെന്റ് അലോഷ്യസ് എച്ച്. എസ് , അതിരമ്പുഴ

കോട്ടയം – എം.ഡി സെമിനാരി എച്ച്. എസ്. എസ്, കോട്ടയം

പുതുപ്പള്ളി – ബസേലിയോസ് കോളേജ്, കോട്ടയം

ചങ്ങനാശേരി – എസ്.ബി. എച്ച് എസ്.എസ് ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി – സെന്റ് ഡൊമനിക് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍ – സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത- (27) – പ്രകാശഗോപുരങ്ങൾ – (ഭാഗം-3)

ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ചൈതന്യ നക്ഷത്രം ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഞാൻ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ അശ്വതി ആണ്...

വടകര വിശേഷങ്ങൾ (പാർട്ട്‌ – 6) ക്ഷേത്രങ്ങളും സ്മാരകവും.

വടകരയിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളും സ്മാരകവും നോക്കാം. കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ---------------------------------------------- താഴെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേരി കുട്ടിച്ചാത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമമ്മിക്കപ്പെട്ടു എന്ന് കരുതുന്നു.ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതി -ജന്മി വ്യവസ്ഥകളെ എതിർക്കുകകയും...

പ്രതിഭകളെ അടുത്തറിയാം (42) ഇന്നത്തെ പ്രതിഭ: മായ ബാലകൃഷ്ണൻ.

എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപക ദമ്പതികളായ കെ എസ് ബാലകൃഷ്ണൻ നായർ, പി കെ വിജയമ്മ എന്നിവരുടെ 4 മക്കളിൽ ഏറ്റവും ഇളയവളാണ്. അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് എഴുത്ത് എന്ന്...

മരണ ശകടത്തിലെ വിനോദ യാത്ര (ജിതാ ദേവൻ എഴുതുന്ന “കാലികം”)

മലയാളക്കരയെ ആകെ കണ്ണീരിൽ ആഴ്ത്തിയ അപകടമാണ് വടക്കാഞ്ചേരിയിൽ ഉണ്ടായത്. അഞ്ച് സ്കൂൾ വിദ്യാർഥികളും ഒരു അദ്ധ്യാപകനും മൂന്ന് ബസ് യാത്രക്കാരും അശ്രദ്ധകൊണ്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഒൻപത് കുടുംബങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടവും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: