17.1 C
New York
Thursday, August 18, 2022
Home Kerala വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് മണ്ഡലങ്ങളിലേക്ക്

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് മണ്ഡലങ്ങളിലേക്ക്

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് മണ്ഡലങ്ങളിലേക്ക്

കോട്ടയം :നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന്(മാര്‍ച്ച് 16) അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകും. ഇവിഎം വെയര്‍ ഹൗസായ തിരുവാതുക്കലിലെ എ. പി .ജെ അബ്ദുൾ കലാം മെമ്മോറിയൽ ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ രാവിലെ എട്ടു മുതല്‍ അതത് വരണാധികാരികള്‍ക്ക് കൈമാറും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികള്‍.

ഓരോ മണ്ഡലത്തിലും ഉപയോഗിക്കേണ്ട കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും ഏതെക്കൊയെന്ന് ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിച്ചിരുന്നു. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കും 2887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഇങ്ങനെ തിരഞ്ഞെടുത്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് യന്ത്രങ്ങളുടെ വിതരണവും നടത്തുന്നത്.

വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ഒന്‍പതു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകളില്‍നിന്ന് ജീവനക്കാര്‍ കൈമാറുന്ന യന്ത്രങ്ങളിലെ ബാര്‍ കോഡ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്കാന്‍ ചെയ്ത് അതത് മണ്ഡലങ്ങളിലേക്കുള്ളവയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കിയശേഷമാണ് വരണാധികാരികള്‍ സ്വീകരിക്കുക.

ജി.പി.എസ് സംവിധാനമുള്ള 18 വാഹനങ്ങളിലാണ് യന്ത്രങ്ങള്‍ നിയോജക മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുക.

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: