17.1 C
New York
Wednesday, January 19, 2022
Home Kerala വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

കോട്ടയം:ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാറും സന്നിഹിതനായിരുന്നു.

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേന തിരഞ്ഞെടുത്തത്. ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ ഇരുപതു ശതമാനവും വിവി പാറ്റ് മെഷീന്‍ 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാന്‍ഡമൈസ് ചെയ്തവയ്ക്കും പരിശീലനത്തിനായി മാറ്റിവച്ചിട്ടുള്ള യന്ത്രങ്ങള്‍ക്കും പുറമെ 462 ബാലറ്റ് യൂണിറ്റുകളും 164 കണ്‍ട്രോള്‍ യൂണിറ്റുകളും 170 വിവിപാറ്റ് യന്ത്രങ്ങളും ഇനിയും ബാക്കിയുണ്ട്.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും.

ഓരോ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുത്ത യന്ത്രങ്ങളുടെ എണ്ണം ചുവടെ. മണ്ഡലം, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യന്ത്രം എന്ന ക്രമത്തില്‍

പാലാ – 341, 341, 369
കടുത്തുരുത്തി – 349, 349, 378
വൈക്കം – 299, 299, 324
ഏറ്റുമാനൂര്‍ -307, 307, 333
കോട്ടയം – 289, 289, 313
പുതുപ്പള്ളി -307, 307, 333
ചങ്ങനാശേരി – 310, 310, 335
കാഞ്ഞിരപ്പള്ളി – 335, 335, 363
പൂഞ്ഞാര്‍ – 350, 350, 380

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: