കൊച്ചി:വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. മുടങ്ങിക്കിടന്ന പദ്ധതി സമയ ബന്ധിതമായി നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വൈറ്റില മേല്പ്പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന വൈറ്റിലയിൽ മേല്പ്പാലം വരുന്നതോടെ യാത്ര സുഗമമാക്കും. 2017 ഡിസംബർ 11 നാണ് വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നാഗേഷ് കൺസൾട്ടൻസി രൂപകല്പനചെയ്ത ഈ പാലത്തിന്റെ കരാർ ഏറ്റെടുത്തത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ആണ്. ശ്രീധന്യ കൺസ്ട്രക്ഷൻ ഉപകരാർ നൽകിയത് രാഹുൽ കൺസഷൻ കൺസ്ട്രക്ഷൻസിനായിരുന്നു. 720 മീറ്റർ നീളമുള്ള ഈ ആറുവരി മേൽപ്പാലത്തിന് 34 തൂണുകളും, 34 പിയർ ക്യാപ്പുകളും, 116 പ്രീ സ്‌ട്രെസ് ഗർഡറുകൾ ആണുള്ളത്. 85.9 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയിരുന്നെങ്കിലും 78. 3 6 കോടി രൂപയ്ക്ക് കരാർ കമ്പനി നിർമ്മാണം പൂർത്തിയാക്കി. മേൽപ്പാലത്തിന് തൊട്ടുമുകളിൽ കൂടെ കടന്നു പോകുന്ന മെട്രോയും പാലവും തമ്മിലുള്ള ഉയര വ്യത്യാസം 5.5 മീറ്റർ ആണ്.