കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടവർക്കെതിരെ പോലീസ് നടപടി.
ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളാണ് പാലത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കുകയായിരുന്നു.ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ചെറുവാഹനങ്ങളും ലോറികളുമാണ് ഉദ്ഘാടനം ചെയ്യാത്ത വൈറ്റിലപ്പാലത്തില്‍ കുടുങ്ങിയത്. ഗതാഗതത്തിരക്കേറിയ സമയത്ത് ബാരിക്കേഡ് നീക്കി വാഹനങ്ങള്‍ക്കു പാലത്തിലേക്ക് കയറാന്‍ ചിലര്‍ അവസരമൊരുക്കി. പാലം ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേല്‍പ്പാലത്തില്‍ കയറി. പാലത്തിനപ്പുറത്തെ ബാരിക്കേഡിന് മുന്നില്‍ വാഹനങ്ങളെല്ലാം കുടുങ്ങി. ഇതോടെ നടപടിയെടുക്കാൻ പൊലീസ് തീരുമാനമെടുക്കുകയായിരുന്നു