റിപ്പോർട്ട്: നിരഞ്ജൻ അഭി
എറണാകുളം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ പുതിയ വൈറ്റില പാലം തുറന്നുകൊടുത്തിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. അശാസ്ത്രീയമായ ഡിസൈനിങ് മൂലം പുതിയ പാലം കൊണ്ട് കൊച്ചിക്ക് നേട്ടം ഉണ്ടാകാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.
ഇന്ത്യയുടെ മെട്രോ മാൻ ഇ ശ്രീധരൻ 2018 ൽ തന്നെ നിർമാണത്തിലെ ആശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് മന്ത്രി ജി. സുധാകരൻ ഇ ശ്രീധരനെ നിശിതമായി വിമർശിക്കുകയും വൈറ്റില പാലത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയണ്ട എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇ.ശ്രീധരൻ അന്ന് പറഞ്ഞത് ശരിയായി അനുഭവത്തിൽ വന്നപ്പോൾ നാട്ടുകാരുടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ലോകത്തെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയർമാരിൽ ഒരാളായ ഇന്ത്യയുടെ മെട്രോ മാന്റെ ഉപദേശവും, അഭിപ്രായവും ചെവിക്കൊള്ളാതെ പ്രവർത്തിച്ചത് ഗുണത്തെക്കാൾ ദോഷമായി മാറിയിരിക്കുന്നു എന്ന് പലർക്കും അഭിപ്രായമുണ്ട്. വരും ദിവസങ്ങളിൽ പാലത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ സർക്കാർ പ്രതിരോധത്തിൽ ആകാൻ സാധ്യതയുണ്ട്.