വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
കൊച്ചി നഗരത്തിലേയും ദേശീയ പാതയിലേയും ഗതാഗത സൗകര്യവികസനത്തിൽ നാഴികക്കല്ലായി മാറുന്ന വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളാണിവ. ഓൺലൈൻ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക.
രണ്ടു പാലങ്ങളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ടി.എം തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിഥിയായിരിക്കും. 9.30 നാണ് വൈറ്റില മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം. കുണ്ടന്നൂര്‍ മേല്പാലത്തിന്‍റെ ഉദ്ഘാടനം 11 മണിക്ക് നടക്കും.