വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് എന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അതുകൊണ്ട് തന്നെ എംവി ഗോവിന്ദന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയുണ്ടെന്ന് എസ് രാമചന്ദ്രൻ പിള്ളയും പ്രതികരിച്ചു.