വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡും പുറത്തുവിട്ടു.
നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാറാണ് അദാനിയുമായി ഉണ്ടാക്കിയത്. ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്നും കഴിഞ്ഞ ദിവസത്തെ ആരോപണം ചെന്നിത്തല ആവർത്തിച്ചു.