വൈദ്യുതിബില്‍ അടയ്ക്കാന്‍ വൈകുന്നവരെതേടി തട്ടിപ്പുസംഘം സജീവം. ബില്‍ അടയ്ക്കാന്‍ അവസാനദിവസംവരെ കാത്തിരിക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്
ഇവരുടെ ഗ്രൂപ്പില്‍പ്പെട്ട പലര്‍ക്കും പണം നഷ്ടപ്പെട്ടു. പണമടച്ചില്ലെങ്കില്‍ ഉടന്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ചാണ് ഫോണിലേക്ക് സന്ദേശം അയക്കുന്നത്. കെഎസ്ഇബിയില്‍നിന്ന് മെസേജ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സന്ദേശം എത്തുക.
ബില്‍ അടയ്ക്കാനുള്ള അവസാനദിവസങ്ങളില്‍ രാത്രിയാണ് സന്ദേശം ലഭിക്കുന്നത്. രാത്രിയില്‍ ബില്‍ അടച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം വൈദ്യുതി വിച്ഛേദിക്കുമെന്നും സന്ദേശത്തിലുണ്ടാകും. ഇത് ഒഴിവാക്കാന്‍ പറയുന്ന നമ്ബറില്‍ വിളിക്കാനും സന്ദേശത്തിലുണ്ട്.
ഇങ്ങനെ വിളിക്കുന്നവരോട് ഓണ്‍ലൈനില്‍ പണമടയ്ക്കാനാണ് നിര്‍ദേശിക്കുന്നത്. രാത്രി വൈദ്യുതി വിഛേദിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പലരും ഈ നമ്ബറിലേക്ക് പണമടച്ചു. പണമടച്ചില്ലെന്ന് കാണിച്ച് കെഎസ്ഇബി അധികൃതര്‍ വിളിക്കുമ്ബോഴാണ് തട്ടിപ്പാണെന്ന് പലരും തിരിച്ചറിയുന്നത്. കണ്ണാടിമേഖലയിലെ പലര്‍ക്കും ഇത്തരത്തില്‍ സന്ദേശം ലഭിക്കുകയും ചിലരുടെ പണം നഷ്ടമാവുകയും ചെയ്തു. പണം നഷ്ടപ്പെട്ട പലരും പിന്നീട് ആ നമ്ബറില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബിയും നിര്‍ദേശം നല്കി.
സന്ദേശം കെഎസ്ഇബിയുടേതല്ല
രാത്രി അയക്കുന്ന ഇത്തരം സന്ദേശങ്ങള്‍ കെഎസ്ഇബിയുടേതല്ലെന്ന് അധികൃതര്‍ വൃക്തമാക്കി. പണം അടച്ചില്ലെങ്കില്പോലും കെഎസ്ഇബി രാത്രി വൈദ്യുതി വിച്ഛേദിക്കാറില്ല. ഓണ്‍ലൈനില്‍ പണം അടയ്ക്കുമ്ബോള്‍ കെഎസ്ബിയുടേതാണെന്ന് ഉറപ്പാക്കണം. ഗൂഗിള്‍ പേയില്‍ പണമടയ്ക്കുമ്ബോള്‍ കെഎസ്ബിയുടെ ലോഗോയുണ്ടാകും. അല്ലാതെ സ്വകാര്യവൃക്തിയുടെ നമ്ബറിലേക്ക് പണം അടയ്ക്കാനാവില്ല. വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ച് സന്ദേശമയക്കുന്ന പതിവും കെഎസ്ഇബിക്ക് ഇല്ല. അതിനാല്‍ ഇത്തരം സന്ദേശം അയക്കുന്നവർ വ്യാജന്മാർ ആയിരിക്കും എന്ന് കെഎസ്ഇബി അറിയിച്ചു.