തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ സഹവികാരി ഫാ. ജോൺസണെ(31) മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് പള്ളിമേടയിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഞായറാഴ്ച പള്ളിയിൽ തിരുനാൾ ആഘോഷത്തിനു ശേഷം ശേഷം ഉറങ്ങാൻ പോയി. ഇന്നു രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതേത്തുടർന്നു ആശുപത്രിയിൽ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പായിരുന്നു വൈദികപട്ടം സ്വീകരിച്ചത്.