കൊച്ചി: ഏപ്രിൽ 21:വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്പത്തൂരിൽ വെച്ച് വിറ്റ സനു മോഹൻ്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം പരിശോധിക്കും. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഗോവയിലും, മൂകാംബികയിലും സനുമോഹനെ കൊണ്ടു പോകും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവിൽ കഴിയാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ സനുമോഹനെയും ഭാര്യയെയും ഒരുമിച്ച് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു.