17.1 C
New York
Saturday, July 31, 2021
Home Kerala വൈക്കം ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം

വൈക്കം ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം

ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം

ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടം എം.എൽ എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച 2000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. 1911 ൽ പ്രവര്‍ത്തനമാരംഭിച്ച സ്കൂൾ 2000ത്തിലാണ് ഹയർ സെക്കന്‍ഡറിയായി ഉയർത്തിയത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കവിത റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പ്രിൻസിപ്പൽ ബിന്ദു ജെ.ടി, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com