വോട്ടർപട്ടികയിലെ ഇരട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
രണ്‍ദീപ് സിംഗ് സുർജേവാല, കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് എഐസിസി വക്താവ് പവൻ ഖേര പത്ര സമ്മേളനത്തിൽ പറഞ്ഞു.
വോട്ടർ പട്ടികയിൽ സംഘടിതമായ അട്ടിമറിയാണ് നടന്നത്.വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പരാതി നൽകിയിട്ടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നടക്കുന്നത് ജനാധിപത്യം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയുള്ള അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു