വെള്ളം_ സിനിമയുടെ വ്യാജ പതിപ്പ് ലോകമെമ്പാടും പ്രചരിപ്പിക്കുകയാണെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് മുരളി കുന്നുംപുറം. 114 തീയേറ്ററുകളിൽ നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് _വെള്ളം_ അതിനെ നശിപ്പിക്കാൻ ഒരു കൂട്ടം ആൾക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബിലാണ് സിനിമ ആദ്യം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയാണ് ഒറിജിനൽ പതിപ്പ് അപ്‌ലോഡ് ചെയ്തതെന്നും മുരളി കുന്നുംപുറം പറഞ്ഞു. ഇതിനെതിരെ കേരള പോലീസിനു ക്രൈംബ്രാഞ്ചിനു പരാതി നൽകിയിട്ടുണ്ട്. സിനിമ ഡൗൺലോഡ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് ഉറപ്പ് നൽകിയെന്നും മുരളി കുന്നുംപുറത്ത് കണ്ണൂരിൽ പറഞ്ഞു. ഇദ്ദേഹത്തിൻ്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് വെള്ളം സിനിമ ഒരുക്കിയത്.