കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് കുറച്ചതോടെ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. ഇന്നലെ രാവിലെ ആറിന് 132.55 ആയിരുന്ന ജലനിരപ്പു െവെകുന്നേരം 133 അടിയിലെത്തി. ഈ മാസം 16 മുതലാണ് പെന്‍സ്‌റ്റോക്ക് വഴി ഒഴുക്കുന്ന വെള്ളത്തിന്റെ തോത് കുറച്ചത്. സെക്കന്‍ഡില്‍ 767 ഘനയടി വീതം ജലം കൊണ്ടുപോയിരുന്നത് 100 അടിയായി കുറച്ചതാണ് ജലനിരപ്പ് കുതിച്ചുയരാന്‍ കാരണമായത്.
അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1048 ഘനയടി കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് തല്‍ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം മുല്ലപ്പെരിയാര്‍ അണക്കെട്ടു സംഭരണശേഷിയായ 142 അടിയിലെത്തും. ഇതു പെരിയാര്‍ തീരങ്ങളില്‍ ആശങ്കക്ക് ഇടയാക്കും. തമിഴ്‌നാട്ടില്‍ നാലു ദിവസം മുമ്പുവരെ കനത്ത മഴ ലഭിച്ചതോടെ തേനി ജില്ലയിലെ സംഭരണികള്‍ എല്ലാം ജലസമൃദ്ധമായി. മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് കുറച്ച് തമിഴ് നാട്ടിലെ സംഭരണികളില്‍ ജലനിരപ്പ് നിയന്ത്രിക്കാനാണ് ശ്രമം.
തേനി ജില്ലയിലെ നാല് ജല സംഭരണികളും നിറഞ്ഞു കഴിഞ്ഞു. 71 അടി സംഭരണ ശേഷിയുളള െവെഗ ഡാമില്‍ ജലനിരപ്പ് 70.6 അടിയിലെത്തി. 57 അടി സംഭരണ ശേഷിയുള്ള മഞ്ഞലാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 55 അടിയായി. സോത്തുപാെറെ അണക്കെട്ടില്‍ ജലനിരപ്പ് 126.50 അടിയായി ഉയര്‍ന്നു. 126.28 അടിയാണ് സോത്തു പാറയിലെ സംഭരണശേഷി. ഷണ്‍മുഖ നദിയിലും ജലനിരപ്പ് 52.50 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇവിടെ സംഭരണ ശേഷി 52.55 അടിയാണ്.