17.1 C
New York
Saturday, August 13, 2022
Home Kerala വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും.

വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും.

തിരുവന്തപുരം:വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വികസനത്തിന് തുരങ്കംവച്ചവർക്ക് ജനം തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. വികസനമുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. കേന്ദ്ര നയങ്ങൾ‌ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടർച്ചയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്. ബദല്‍രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബിജെപിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിത്. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ വേഗം കൂടുന്നതാണ് കാണുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.

വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. വീടുകളില്‍ ദീപം തെളിയിച്ചാകും വിജയാഹ്ലാദം പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: