17.1 C
New York
Wednesday, August 10, 2022
Home Kerala വീണ ജോര്‍ജിന് വിദ്യാഭ്യാസം, ധനവകുപ്പ് പി രാജീവിന്, എം.ബി രാജേഷ് സ്പീക്കര്‍; പിണറായി മന്ത്രിസഭയിലെ മറ്റുമന്ത്രിമാര്‍...

വീണ ജോര്‍ജിന് വിദ്യാഭ്യാസം, ധനവകുപ്പ് പി രാജീവിന്, എം.ബി രാജേഷ് സ്പീക്കര്‍; പിണറായി മന്ത്രിസഭയിലെ മറ്റുമന്ത്രിമാര്‍ ഇവരൊക്കെ

വീണ ജോര്‍ജിന് വിദ്യാഭ്യാസം, ധനവകുപ്പ് പി രാജീവിന്, എം.ബി രാജേഷ് സ്പീക്കര്‍; പിണറായി മന്ത്രിസഭയിലെ മറ്റുമന്ത്രിമാര്‍ ഇവരൊക്കെ

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളിലും ഏകദേശ ധാരണായതായി വിവരം.

പിണറായി വിജയന്‍ തന്നെ ‘ക്യാപ്റ്റന്‍’ ആയി കേരളത്തെ നയിക്കും.

കെ.കെ ഷൈലജയ്ക്ക് ഇക്കുറിയും ആരോഗ്യ വകുപ്പ് നല്‍കാന്‍ ധാരണയായതായാണ് വിവരം.

വ്യവസായ വകുപ്പ് എം.വി ഗോവിന്ദനും ധനകാര്യം പി രാജീവും കൈകാര്യം ചെയ്യും.വിദ്യാഭ്യാസ വകുപ്പ് വീണ ജോര്‍ജിന് നല്‍കാനാണ് തീരുമാനം.

വി.എന്‍ വാസവന് എക്‌സൈസും ശിവന്‍ കുട്ടിയ്ക്ക് ദേവസ്വവും നല്‍കും. പി.പി ചിത്തരഞ്ജനാണ് ഫിഷറീസ് വകുപ്പ്.

സി.പി.ഐയ്ക്ക് ഇക്കുറി മൂന്നു മന്ത്രി സ്ഥാനമേ ലഭിക്കൂവെന്നാണ് വിവരം.

അതില്‍ സുപാലിന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷി വകുപ്പും നല്‍കുമെന്നാണ് വിവരം. വനംവകുപ്പ് ചിഞ്ചു റാണിയ്ക്ക് നല്‍കാനാണ് തീരുമാനം.

കേരളാ കോണ്‍ഗ്രസ് എമ്മിനെയും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്.

റോഷി അഗസ്റ്റിന് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കാനാണ് ധാരണ.

കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും കെ.പി മോഹനന് തുറമുഖ വകുപ്പ് നല്‍കാനും തീരുമാനമായതായാണ് വിവരം

അതേസമയം ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമപട്ടിക പുറത്ത് വിടുക.

സി.പി.ഐ റവന്യൂ വകുപ്പും ഭക്ഷ്യവകുപ്പും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 18ന് നടക്കുമെന്നാണ് വിവരം.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടത്താനാണ് ധാരയായത്.

ഒറ്റത്തവണയായി തന്നെ സത്യപ്രതിജ്ഞ നടക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: